ചേര്‍ത്തല: മദ്യവില്പനയ്ക്കു നിരോധനമുണ്ടായിരുന്ന ശ്രീനാരായണഗുരുസമാധി ദിനത്തില്‍ വീട്ടില്‍ മദ്യം ശേഖരിച്ചു വിറ്റതായി കാട്ടി അര്‍ത്തുങ്കല്‍ പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയെ വെറുതെ വിട്ട് കോടതി ഉത്തരവായി. ചേര്‍ത്തല മായിത്തറ കരിങ്ങോട്ടുവെളി കെ.പി. ഷാജിയെയാണ് കുറ്റക്കാരനല്ലെന്നു കണ്ട് ചോര്‍ത്തല അസി. സെഷന്‍സ് കോടതി വെറുതെ വിട്ടത്. 2022 സെപ്റ്റംബര്‍ 21 നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിക്കായി അഡ്വ.വി. ബിനീഷ് കോടതിയില്‍ ഹാജരായി.